കൈത്താങ്ങായി ജില്ലാ പഞ്ചായത്ത്
1441358
Friday, August 2, 2024 6:14 AM IST
കൊല്ലം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ജില്ലാ പഞ്ചായത്ത്. തനത് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കി.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമായി എല്ലാവരും കഴിയുന്ന സഹായം സിഎംഡിആര്‍എഫ് ഫണ്ടിലേക്ക് നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന് പറഞ്ഞു. കളക്ടറേറ്റ് ചേംബറില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന് അദ്ദേഹം ചെക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയേല്‍, വസന്ത രമേഷ്, സെക്രട്ടറി വൈ. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.