സുഗമ ഹിന്ദി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
1441634
Saturday, August 3, 2024 6:00 AM IST
കുണ്ടറ: സുഗമ ഹിന്ദി പരീക്ഷയിൽ ജില്ലയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും വിതരണം ചെയ്തു. കേരള ഹിന്ദി പ്രചാര സഭ സംസ്ഥാന തലത്തിൽ സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾക്കുവേണ്ടി നടത്തിയ പരീക്ഷയുടെസർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.
ജില്ലയിൽ നിന്ന് കൂടുതൽ വിദ്യാർഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച സ്കൂളുകൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൊട്ടാരക്കര കാർമൽ റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഹിന്ദി പ്രചാരസഭ സെക്രട്ടറി അഡ്വ. വി. മധു അധ്യക്ഷത വഹിച്ചു.
കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി ബാബു ദിവാകരൻ സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ വനജ രാജീവ്, ഹിന്ദി പ്രചാരസഭ ഭരണസമിതി അംഗം ഡോ. വെള്ളിമൺ നെൽസൺ, കാർമൽ സ്കൂൾ മാനേജർ ചന്ദ്രകുമാർ, പ്രിൻസിപ്പൽ ഗീതാ നായർ, ടിവി -റേഡിയോ അവതാരകൻ നീലേശ്വരം സദാശിവൻ, എൽ.എസ്. ബിന്ദു, ആർ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.