സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ്
1441355
Friday, August 2, 2024 6:14 AM IST
കൊല്ലം: വയനാടിന് സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ 15 ടൺ ഭക്ഷ്യവസ്തുക്കളുമായി വാഹനം കൊല്ലത്ത് നിന്നു പുറപ്പെട്ടു.
11 നിയോജകമണ്ഡലം കമ്മിറ്റികളും അവർ സമാഹരിച്ച അരിയും മറ്റ് ഭക്ഷ്യവിഭവങ്ങളും അവശ്യ സാധനങ്ങളുമാണ് ഇന്നലെ വൈകുന്നേരം ഡിസിസി ഓഫീസിൽ നിന്നു പുറപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് കെഎസ്യു, ഐഎൻടിയുസി പ്രവർത്തകരും കൂട്ടായി ചേർന്നാണ് ഭക്ഷ്യവസ്തുക്കൾ കയറ്റി അയക്കാൻ നേതൃത്വം നൽകിയത്.
സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ജില്ലാ വൈസ് പ്രസിഡന്റ് കൗശിക്ക് എം. ദാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ അനസ് ഇരവിപുരം, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ഒ.ബി. രാജേഷ്, കൗൺസിലർ കുരുവിള ജോസഫ്, ആഷിക് ബൈജു,
നസ്മൽ കലത്തിക്കാട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, ബിനോയ് ഷാനൂര്‍, നൗഷർ പള്ളിത്തോട്ടം, അയത്തിൽ ഫൈസൽ, ശബരീനാഥ്, സെയ്താലി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി വൈ.ബഷീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണകുമാർ, മുണ്ടക്കൽ രാജശേഖരൻ, അജു ചിന്നക്കട എന്നിവർ പങ്കെടുത്തു.