ദുരിതാശ്വാസ നിധിക്കെതിരേ പ്രചാരണം; യുവാവ് പിടിയില്‍
1441625
Saturday, August 3, 2024 5:48 AM IST
അഞ്ചല്‍ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കരുതെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇളവറാംകുഴി സ്വദേശി രാജേഷിനെയാണ് ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളം ഒന്നായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത്.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് വലുതും ചെറുതുമായി തുകകള്‍ കൈമാറുമ്പോഴാണ് തന്റെ മല്ലുബോയ്സ് എന്ന ഫേസ് ബുക്ക് പേജിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും രാജേഷ് വ്യാജ പ്രചരണം നടത്തിയത്.
ദുരിതാശ്വാസത്തിന്റെ പേരില്‍ മുഖ്യമന്ത്രി വലിയ തട്ടിപ്പ് നടത്തുവെന്നും ആരും പണം നല്‍കരുതെന്നുമാണ് രാജേഷ് പ്രചരിപ്പിച്ചത്.
പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഏരൂര്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാജേഷിനെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ രാജേഷിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി. ഇയാളുടെ ഫേസ് ബുക്ക് പേജിനെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.