പു​ന​ലൂ​ർ: സെ​ന്‍റ് ഗൊ​രേ​റ്റി എ​ച്ച്എ​സ്എ​സി​ലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ത്തി.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ക്രി​സ്റ്റി ജോ​സ​ഫ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പു​ഷ്പ​മ്മ ടീ​ച്ച​ർ എ​ന്നി​വ​ർ കു​ട്ടി​ക​ളി​ൽ നി​ന്ന് വി​ഭ​വ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

കു​ട്ടി​ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കു​ചേ​ർ​ന്നു. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന വി​ഭ​വ​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ക​യും വ​യ​നാ​ട്ടി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു.