കൊ​ട്ടാ​ര​ക്ക​ര: വ​യ​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ 10 ല​ക്ഷം രൂ​പ ന​ൽ​കി. ക​ള​ക‌്ട​റേ​റ്റി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ർ ദേ​വീ​ദാ​സി​ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശാ​ണ് തു​ക കൈ​മാ​റി​യ​ത്.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ രാ​ജീ​വ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ടി.​വി. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.