കിപ്സിൽ ആർട്ട്സ് ഫെസ്റ്റിന് വർണാഭമായ തുടക്കം
1441357
Friday, August 2, 2024 6:14 AM IST
കൊട്ടാരക്കര:കരിക്കം ഇന്റർ നാഷണൽ പബ്ലിക് സ്കൂളിൽ ദ്വിദിന ആർട്സ് ഫെസ്റ്റ്-കിപ്സ് കലോത്സവിന് വർണാഭമായ തുടക്കം.ഗിന്നസ് ബുക്ക് റെക്കോർഡ് ജേതാവും അഭിനേതാവുമായ ഡോ.ആർദ്ര സാജൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ രാജൻ കോസ്മിക്, വൈഎംസിഎ പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി, ഡയറക്ടർ സൂസൻ ഏബ്രഹാം, ഡോ. എൽ.ടി. ലക്ഷ്മി, അഡ്മിനിസ്ട്രേറ്റർ നിഷ വി.രാജൻ, പ്രിൻസിപ്പൽ ഷിബി ജോൺസൺ, ഡപ്യൂട്ടി മാനേജർ എം. തോമസ്,
വൈസ് പ്രിൻസിപ്പൽ പി.ജോൺ, ഷിബു തോമസ്, കെ.ജി. മത്തായികുട്ടി എം. തോമസ്, ആഷാ ജേക്കബ്, ഏയ്ഞ്ചൽ കെ. എബി എന്നിവർ പ്രസംഗിച്ചു. ആർട്ട് ഫെസ്റ്റ് ഇന്ന് സമാപിക്കും.