മിറാബിലിയ 2024 കവിതാ രചനാ മത്സരത്തിൽ പങ്കെടുക്കാം
1441638
Saturday, August 3, 2024 6:00 AM IST
കൊല്ലം: രൂപത ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ മിറാബിലിയ ഡിസ്ക്രിപ്തയെ അധികരിച്ച് മിറാബിലിയ 2024 എന്ന പേരിൽ കവിതാ രചന മത്സരം നടത്തുന്നു.
രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ് ജോർദാനുസ് കത്തലാനിയ 1329 ൽ ജോൺ ഇരുപത്തിരണ്ടാമൻ പാപ്പായ്ക്ക് സമർപ്പിച്ച യാത്രാ വിവരണ ഗ്രന്ഥമാണ് മിറാബിലിയ ഡിസ്ക്രിപ്ത.
മിറാബിലിയയിൽ വിവരിക്കുന്ന ഇന്ത്യയിലെ ആ കാലഘട്ടത്തിലെ ജനങ്ങൾ, ഭരണ സംവിധാനം, വ്യാപാര ബന്ധം, മത വിശ്വാസം, ആചാര അനുഷ്ഠാനങ്ങൾ, പ്രകൃതി, സസ്യ ജീവജന്തുജാലങ്ങൾ, തുടങ്ങി നിരവധി മേഖലകളെ കുറിച്ച് പ്രതിപാദിക്കുന്നതാണ് മിറാബിലയ ഡിസ്ക്രിപ്ത.
മത്സര നിബന്ധനകൾ 1, എല്ലാ വിഭാഗത്തിൽ പെട്ടവർക്കും മത്സരിക്കാം, 2 , 32 വരിയിൽ കവിയരുത്. 3. പദ്യം വൃത്തത്തിലാകാം, ഗദ്യ കവിതയ്ക്ക് താളമുണ്ടാകണം. 4. മലയാള ഭാഷയിലായിരിക്കണം കവിത എഴുതേണ്ടത്.
5.ഡിടിപി എടുത്ത് അയക്കേണ്ടതാണ്. കവിതകൾ അയയ്ക്കേണ്ട വിലാസം റവ.ഡോ. ബൈജു ജൂലിയാൻ, വികാർ ജനറൽ, ബിഷപ് പാലസ്, തങ്കശേരി, കൊല്ലം , കേരള, പിൻ -691007. വിവരങ്ങൾക്ക് അഡ്വ. ഇ.എമേഴ്സൺ.