ഉമ്മൻചാണ്ടി മികച്ച ഭരണാധികാരി: എൻ. അഴകേശൻ
1441644
Saturday, August 3, 2024 6:11 AM IST
കൊല്ലം: കേരളം സംഭാവന ചെയ്ത മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടിയെന്ന് എൻ. അഴകേശൻ.
കേരള സ്റ്റേറ്റ് ബിവറേജ് കോർപറേഷൻ സ്റ്റാഫ് ഓർഗനൈസേഷൻ(ഐൻടിയുസി ) കൊല്ലം ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ സ്വാശ്രയ രംഗത്ത് അഭുത പൂർവമായ നേട്ടങ്ങൾ നേട്ടങ്ങൾ കൈവരിച്ചു. മെട്രോ റെയിൽ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ വിമാനത്താവളം ഇതെല്ലാം പ്രാവർത്തികമാക്കിയത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബെവ്കോയിൽ ഷോപ്പ് അലവൻസ് അടിയന്തരമായി നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കുരീപ്പുഴ വിജയൻ ആധ്യക്ഷത വഹിച്ചു. ആർ. രാകേഷ്, സജിപുതുശേരി, ദിനേശ് കുമാർ, രതീഷ്, നരുവാമൂട് ചന്ദ്രൻ, അജിത് കുമാർ, സുരേഷ്, പ്രദീപ് കുമാർ, ഗണേഷ്, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.