കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നോ​ട് ചേ​ർ​ന്ന അ​യ്യ​ൻ​പി​ള്ള വ​ള​വി​ന് സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പാ​മ്പി​നെ ക​ണ്ട ഗാ​ർ​ഡ​ൻ ഉ​ട​മ തൊ​ട്ട​ടു​ത്തു​ള്ള ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ അ​റി​യി​ക്കു​ക​യായിരുന്നു. തുടർന്ന് അ​ഞ്ച​ലിലെ ആ​ർആ​ർടി ​സം​ഘ​ം എ​ത്തു​ക​യും 12 അ​ടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടു​ക​യുമായിരുന്നു.

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, ശ്രീ​കു​മാ​ർ, ആ​ർ ആ​ർ ടി ​സം​ഘ​ത്തി​ൽപെ​ട്ട. ബാ​ബ​ന്‍, ഉ​ന്മേ​ഷ്, സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടു​ക​യായിരുന്നു.