ക്ഷീരോത്പന്ന നിര്‍മാണ പരിശീലനം
1441626
Saturday, August 3, 2024 5:48 AM IST
കൊല്ലം: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ 12 മുതല്‍ 24 വരെ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന പരിപാടി സംഘടിപ്പിക്കും.
ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഓച്ചിറ ക്ഷീരപരിശീലനകേന്ദ്രം മുഖേന രജിസ്റ്റര്‍ ചെയ്യാം. 25 പേര്‍ക്കാണ് അവസരം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അര്‍ഹത ഇല്ല. രജിസ്ട്രേഷന് ഫീസ് 135 രൂപ.
ഒമ്പത് വൈകുന്നേരം അഞ്ചിനകം 8089391209, 0476 2698550 നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം.