രാമഭദ്രന് കൊലക്കേസ്; നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ്
1441623
Saturday, August 3, 2024 5:48 AM IST
അഞ്ചല്‍ : ഏരൂര്‍ നെട്ടയം സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമഭദ്രന്റെ കൊലപാതകത്തില്‍ പ്രതികളെ ശിക്ഷിച്ച സിബിഐ കോടതി വിധി സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് പ്രകടനം നടത്തി.
ഏരൂര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നേതാക്കള്‍ക്കൊപ്പം നൂറുകണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു. പ്രകടനം ആലഞ്ചേരിയില്‍ സമാപിച്ചു. സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിച്ചു എന്നതിന്റെ പേരിലാണ് രാമഭദ്രനെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി വെട്ടികൊലപ്പെടുത്തിയതെന്നും നിയമ പോരാട്ടം തുടരുമെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോയിത്തല മോഹനന് പറഞ്ഞു.
നേതാക്കളായ സൈമണ്‍ അലക്സ്, പി.ബി വേണുഗോപാല്‍, സി.ജെ ശ്വോം, കുളത്തുപ്പുഴ സലിം, സാബു എബ്രഹാം, ജാസമിന് മഞ്ചൂര്‍, വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.