ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി
1441627
Saturday, August 3, 2024 5:48 AM IST
കുണ്ടറ: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂളവന യൂണിറ്റ് വ്യാപാരികളിൽ നിന്ന് സമാഹരിച്ചെടുത്ത 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി മൂളവന യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ പിള്ള, സംസ്ഥാന ട്രഷറർ എസ്.ദേവരാജന് തുക കൈമാറി. ജനറൽ സെക്രട്ടറി കുഞ്ഞുമോൻ, ട്രഷറർ ഫിലിപ്പോസ്, കമ്മിറ്റി അംഗങ്ങൾ, വ്യാപാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.