ചവറയിൽ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി
1441359
Friday, August 2, 2024 6:15 AM IST
ചവറ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ചവറ പഞ്ചായത്ത് തല ഉദ്ഘാടനം ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. സുരേഷ് കുമാർ നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. ജയലക്ഷ്മി അധ്യക്ഷയായി. ചവറ കൃഷി ഓഫീസർ പ്രീജ ബാലൻ പദ്ധതി വിശദീകരിച്ചു. വിദ്യാർഥികൾക്ക് പച്ചക്കറി തൈകളും വിത്തും വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിമോൾ,
പി.ആർ. ജയപ്രകാശ്, എസ്. രാഹുൽ, രമ്യ മനോജ്, പാർഥസാരഥി പിള്ള, ടി.എസ്. ഷിബു, എസ്. ഷീജ, രേഷ്മ മോഹൻ, കലാകുമാരി, സാബു.എസ്. അംബര, കെ.ബി. സൗമ്യ എന്നിവർ പ്രസംഗിച്ചു.