മെഡിക്കൽ ക്യാമ്പ് നടത്തി
1441639
Saturday, August 3, 2024 6:00 AM IST
ചാത്തന്നൂർ: നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആന്‍ഡ് ലൈബ്രറി കല്ലുവാതുക്കൽ ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.
ലൈബ്രറി പ്രസിഡന്റ് പി.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മേഴ്സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഗിരീഷ്കുമാർ നടയ്ക്കൽ, കെ. മുരളീധരകുറുപ്പ്, രഞ്ജിത് എന്നിവർ പ്രസംഗിച്ചു. ഡോ. ഐ.എസ്. ലാലി ക്യാമ്പ് നയിച്ചു. രോഗനിർണയവും പ്രതിരോധ മരുന്ന് വിതരണവും നടത്തി. രതീഷ്, രമ്യ, ആതിര എന്നിവർ നേതൃത്വം നൽകി.