കണങ്കാല് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമാക്കി ജില്ലാ ആശുപത്രി
1441629
Saturday, August 3, 2024 5:49 AM IST
കൊല്ലം: ജില്ലാ ആശുപത്രിയില്‍ കണങ്കാല് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
ശസ്ത്രക്രിയ നടത്തിയ സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണ്. ഓര്‍ത്തോ വിഭാഗം മേധാവി ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഡോ. റോണിഷ്.പി.അജിത്താണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.
ചവറ സ്വദേശിയായ ബാബുപിള്ള (55) യ്ക്ക് ആണ് കണങ്കാല് മാറ്റി വച്ചത്. നാല് ദിവസത്തെ തുടര്‍ചികിത്സയ്ക്ക് ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.