കെപിസിസി വിചാർ വിഭാഗ് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ഇന്ന്
1441645
Saturday, August 3, 2024 6:11 AM IST
കൊല്ലം: പുതുതലമുറയ്ക്ക് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള അറിവുകൾ പകരാനായി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കെപിസിസി വിചാർ വിഭാഗ് സംഘടിപ്പിക്കുന്ന ഏഴാമത് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ജില്ലയിലെ 11 നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 10 ന് നടക്കും.
കെഎസ് പുരം സഹകരണ ബാങ്ക് ഹാൾ വവ്വാക്കാവ് (കരുനാഗപ്പള്ളി ) എസ്എൻഡി പി യൂണിയൻ കോൺഫറൻസ് ഹാൾ ശങ്കരമംഗലം ( ചവറ ) ഗ്ലോബൽ ഇൻസ്റ്റിറ്റൂട്ട് ഭരണിക്കാവ് (കുന്നത്തൂർ) പ്രസ് ക്ലബ് ഹാൾ ചിന്നക്കട (കൊല്ലം) ബി എസ്എ ആഡിറ്റോറിയം പള്ളിമുക്ക് ( ഇരവിപുരം) വൈഎംസിഎ ഹാൾ പള്ളിമുക്ക് ( കുണ്ടറ ) മാർത്തോമ ഗേൾസ് ഹൈസ്ക്കൂൾ, പുലമൺ (കൊട്ടാരക്കര) ജിഎൽപിഎസ് അഞ്ചൽ (പുനലൂർ) എപിപിഎംവി എച്ച്എസ്എസ് ആവണീശ്വരം (പത്തനാപുരം) എസ് വിഎൽപിഎസ് പൂങ്കോട് (ചടയമംഗലം) എന്നിവയാണ് മത്സര കേന്ദ്രങ്ങൾ.
സ്വാതന്ത്ര്യ സമര ക്വിസിന്റെ ജില്ലാതല ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് രാവിലെ 10 ന് ചവറയിൽ നിർവഹിക്കും. എംഎൽഎമാരായ സി.ആർ. മഹേഷ്, പി.സി. വിഷ്ണുനാഥ്, യുഡിഎഫ് ചെയർമാൻ കെ.സി. രാജൻ, എൻ.കെ. പ്രേമചന്ദ്രൻ എംപി, ജ്യോതികുമാർ ചാമക്കാല, പി. ഹരികുമാർ, പി.ആർ. സന്തോഷ്, അഞ്ചൽ ഷഹീർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ മത്സരം ഉദ്ഘാടനം ചെയ്യും.
നിയോജക മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 55 വിദ്യാർഥികൾ 10 ന് കൊല്ലം എസ്എൻവി സദനം ലൈബ്രറി ഹാളിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കും. ജില്ലാതല വിജയികൾക്ക് കാഷ് അവാർഡും ഫലകവും ഗാന്ധി സാഹിത്യകൃതികളും സമ്മാനമായി നൽകും. ജില്ലാതലത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും ഗാന്ധിജിയുടെ ജീവചരിത്രവും ഉപഹാരമായി നൽകും.