ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്നു വീ​ണു
Thursday, September 26, 2024 7:32 AM IST
ചെ​റു​വ​ത്തൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞു വീ​ണു. ഇ​തു മൂ​ലം ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു.

കൊ​വ്വ​ലി​ലെ എ​യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ സ​ർ​വീ​സ് റോ​ഡാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വ​ൻ ശ​ബ്ദ​ത്തി​ൽ ത​ക​ർ​ന്നു വീ​ണ​ത്. അ​രി​ക് കെ​ട്ടി​യു​യ​ർ​ത്തി ഭി​ത്തി കോ​ൺ​ക്രീ​റ്റ് ചെ​യ്തു​റ​പ്പി​ക്കേ​ണ്ട ഭാ​ഗ​മാ​ണ് പൊ​ടു​ന്ന​നെ നി​ലം പൊ​ത്തി​യ​ത്. ഇ​തു​മൂ​ലം നീ​ലേ​ശ്വ​രം ഭാ​ഗ​ത്ത് നി​ന്ന് ചെ​റു​വ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​ർ ഒ​രു മ​ണി​ക്കൂ​റോ​ളം ശ്ര​മി​ച്ചാ​ണ് ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.