ഉ​പ​വാ​സ ​സ​മ​ര​ത്തി​ന് പി​ന്തു​ണ നല്കും: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം
Thursday, September 26, 2024 7:32 AM IST
പ​ന​ത്ത​ടി: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ലെ കോ​ളി​ച്ചാ​ൽ - ചി​റ​ങ്ക​ട​വ് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​തി​ലും പ്ര​വ​ർ​ത്തി​യി​ൽ ഉ​ണ്ടാ​യ പോ​രാ​യ്മ​ക​ളി​ലും ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് മ​ല​നാ​ട് വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ‌ ബ​ളാ​ന്തോ​ട് ന​ട​ത്തു​ന്ന സ​മ​ര പ​രി​പാ​ടി​ക​ളി​ൽ കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ പൂ​ർ​ണ്ണ പി​ന്തു​ണ ന​ല്കു​ന്ന​തി​ന് പ്ര​വ​ർ​ത്ത​ക​യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സാ​ധാ​ര​ണ റോ​ഡു​ക​ൾ അ​ട​ക്കം മെ​ക്കാ​ഡം ടാ​റിം​ഗ് ക​ഴി​ഞ്ഞി​ട്ടും സം​സ്ഥാ​ന​പാ​ത ഇ​പ്പോ​ഴും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് നി​ല്ക്കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കൊ​ണ്ട് മാ​ത്ര​മാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

അ​രി​പ്രോ​ഡ് എ​സ്പി​എ​ച്ച് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ശ​ശി​കു​മാ​ര​പി​ള്ള, മ​ധു ചാ​മു​ണ്ഡി​ക്കു​ന്ന്, ശ്യാ​മ​ള കൃ​ഷ്ണ​ൻ, ശോ​ശാ​മ്മ ചാ​ക്കോ, സോ​മ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.