മ​രു​തോം-​കാ​റ്റാം​ക​വ​ല റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണം: എ​കെ​പി​എ
Thursday, September 26, 2024 7:32 AM IST
ചി​റ്റാ​രി​ക്കാ​ൽ: മ​ല​യോ​ര ഹൈ​വേ​യി​ലെ വ​ന​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​രു​തോം-​കാ​റ്റാം​ക​വ​ല റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ല​ക്ഷ​ൻ വീ​ഡി​യോ​ഗ്രാ​ഫി വ​ർ​ക്ക് ചെ​യ്ത​വ​ർ​ക്ക് എ​ത്ര​യും വേ​ഗം വേ​ത​നം ന​ല്ക​ണ​മെ​ന്നും ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ചി​റ്റാ​രി​ക്കാ​ൽ ഡ​ബ്ല്യു​എം​സി സ്റ്റു​ഡി​യോ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​നി​ൽ അ​പ്പൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​നാ​യ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​സി. ഏ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല സെ​ക്ര​ട്ട​റി രാ​ജീ​വ​ൻ സ്നേ​ഹ, യൂ​ണി​റ്റ് ഇ​ൻ ചാ​ർ​ജ് സി​നു ബ​ന്ത​ടു​ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​നീ​ഷ് പ​രി​ണ​യ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബെ​ൻ സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.


ഭാ​ര​വാ​ഹി​ക​ൾ: സി​ബി വെ​ള്ള​രി​ക്കു​ണ്ട് (പ്ര​സി​ഡ​ന്‍റ്),ജോ​ർ​ജ് സി​യോ​ൺ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ജ​സ്റ്റി​ൻ തോ​മ​സ് (സെ​ക്ര​ട്ട​റി), ഷോ​ജി ജോ​സ​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബെ​ൻ സെ​ബാ​സ്റ്റ്യ​ൻ(​ട്ര​ഷ​റ​ർ).