ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല ക​ലോ​ത്സ​വം ന​വം​ബ​റി​ൽ
Wednesday, September 25, 2024 7:19 AM IST
മാ​ല​ക്ക​ല്ല്: ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ നാ​ലു മു​ത​ൽ എ​ട്ടു​വ​രെ മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി​എ​സ്, ക​ള്ളാ​ർ എ​എ​ൽ​പി സ്കൂ​ളു​ക​ളി​ൽ ന​ട​ക്കും. സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൊ​സ്ദു​ർ​ഗ് എ​ഇ​ഒ മി​നി ജോ​സ​ഫ്, സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​നോ കു​മ്മ​നി​ക്കാ​ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​സ​ന്ന പ്ര​സാ​ദ്, പി. ​ശ്രീ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്രി​യ ഷാ​ജി, പി.​എം. കു​ര്യാ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ന്തോ​ഷ് ചാ​ക്കോ, പി. ​ഗീ​ത, കെ. ​ഗോ​പി, ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സു​പ്രി​യ ശി​വ​ദാ​സ്, രാ​ജ​പു​രം എ​സ്ഐ പ്ര​ദീ​പ്, രാ​ജ​പു​രം എ​സ്എ​ച്ച്ഒ രാ​ജേ​ഷ്, ഹൊ​സ്ദു​ർ​ഗ് ബി​പി​സി കെ.​വി. രാ​ജേ​ഷ്, എ​ച്ച്എം ഫോ​റം ക​ൺ​വീ​ന​ർ കെ.​വി. രാ​ജീ​വ​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​മോ​ഹ​ന​ൻ, ക​ള്ളാ​ർ എ​ൽ​പി സ്കൂ​ൾ മാ​നേ​ജ​ർ സു​ബൈ​ർ, മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. സ​ജി, രാ​ജ​പു​രം പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, കെ. ​അ​ഷ​റ​ഫ്, എ​ച്ച്. വി​ഘ്നേ​ശ്വ ഭ​ട്ട്, സ​ന്തോ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ. സ​ജി സ്വാ​ഗ​ത​വും ക​ള​ളാ​ർ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​എ. റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​നെ ചെ​യ​ർ​മാ​നാ​യും മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ. സ​ജി​യെ ക​ൺ​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.