പൂ​ടം​ക​ല്ലി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Thursday, September 26, 2024 7:32 AM IST
രാ​ജ​പു​രം: പൂ​ടം​ക​ല്ല് ജ​വ​ഹ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്, മം​ഗ​ലാ​പു​രം യേ​ന​പ്പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ, മ​റ്റു സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ക്ടോ​ബ​ർ 27ന് ​പൂ​ടം​ക​ല്ലി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും. സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം പൂ​ടം​ക​ല്ല് പ​ന​ത്ത​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​വ​ഹ​ർ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി.​യു. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ഗോ​പി, പി. ​ഗീ​ത, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ അ​ജി​ത് കു​മാ​ർ, വ​ന​ജ ഐ​ത്തു, ലീ​ല ഗം​ഗാ​ധ​ര​ൻ, വി. ​സ​ബി​ത, ഹോ​ളി ഫാ​മി​ലി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ബി ജോ​സ​ഫ്, മ​ധു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ക​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് സെ​ക്ര​ട്ട​റി ജോ​സ് ജോ​ർ​ജ് സ്വാ​ഗ​ത​വും വി. ​പ്ര​ഭാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.