സി​പി​എം സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്നു: ടി.​എ​ന്‍. പ്ര​താ​പ​ന്‍
Thursday, September 26, 2024 7:32 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന് സി.​പി.​എം സം​സ്ഥാ​ന ത​ല​ത്തി​ല്‍ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​രി​ക്ക​യാ​ണെ​ന്ന് കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡന്‍റ് ടി.​എ​ൻ. പ്ര​താ​പ​ന്‍. കേ​ര​ള കോ- ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യി​സ് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണ നി​യ​മ - ച​ട്ട ഭേ​ദ​ഗ​തി​യി​ലൂ​ടെ പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന സ​ഹ​ക​ര​ണ​സം​ഘം പു​ന​രു​ദ്ധാ​ര​ണ നി​ധി​യി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന തു​ക സി​പി​എം കൊ​ള്ള​യ​ടി​ച്ച ബാ​ങ്കു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഫൈ​സ​ല്‍, കെ. ​നീ​ല​ക​ണ്ഠ​ന്‍, കെ. ​ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.