സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1377645
Monday, December 11, 2023 10:55 PM IST
മയ്യിൽ: സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിങ്കൽകുഴി പാടിയിലെ വി.വി. ജിഷ്ണു (25) വാണ് മരിച്ചത്. മയ്യിൽ ഗോപാലൻപീടികയിൽ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സ്കൂട്ടറിൽ കാറ്ററിംഗ് സഹായത്തിനായി സുഹൃത്തിനൊപ്പം മയ്യിലിൽ പോയി തിരിച്ച് കരിങ്കൽകുഴിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.
തെറിച്ചുവീണ ജിഷ്ണുവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലർച്ചെ മരിച്ചു. ജിഷ്ണുവിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന കരിങ്കൽകുഴിയിലെ സഞ്ജയിക്കും പരിക്കേറ്റു. ഇയാൾ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിനെ മറികടന്നു വന്ന ബൈക്ക് യാത്രികനായ മുല്ലക്കൊടിയിലെ ഉണ്ണി എന്ന യുവാവിനും അപകടത്തിൽ നിസാര പരിക്കേറ്റിട്ടുണ്ട്. മൂന്നാഴ്ചയായി ഒരു സ്വകാര്യ ബാങ്കിൽ താൽക്കാലിക ജോലി ചെയ്തു വരികയായിരുന്നു ജിഷ്ണു.
കരിങ്കൽക്കുഴി പാടിയിലെ പുരുഷോത്തമൻ-ഉഷ ദന്പതികളുടെ മകനാണ്. സഹോദരൻ: പ്രണവ്. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മൈലാടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.