യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണവും ലഹരിക്കെതിരേ ദീപം തെളിക്കലും നടത്തി
1548537
Wednesday, May 7, 2025 2:05 AM IST
കാർത്തികപുരം: യൂത്ത് കോൺഗ്രസ് ഉദയഗിരി മണ്ഡലം കമ്മിറ്റി സ്ഥാനാരോഹണവും ലഹരിക്കെതിരേ ദീപം തെളിയിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് നോബിൾ ചുമതല ഏറ്റെടുത്തു, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി.ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ തോമസ് വെക്കത്താനം, ബിജു പുളിയൻതൊട്ടി, ജോഷി കണ്ടത്തിൽ, ജോസ് പറയൻകുഴി, ജോയിച്ചൻ പളളിയാലിൽ എന്നിവർ പ്രസംഗിച്ചു.