കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
1548446
Tuesday, May 6, 2025 10:06 PM IST
ഇരിട്ടി: കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി.ഡി. സിജുവിനെ (38) യാണ് ഇരിട്ടി പുഴയുടെ പാട്ടാരം ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് സിജുവിനെ കാണാതായത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചീങ്ങാകുണ്ടത്തെ പണ്ടാരവളപ്പിൽ ദാസൻ- ദേവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മധു, സിന്ധു, സിനി.