വയോജനങ്ങൾക്ക് ആദരവും ലഹരിക്കെതിരേ സൈക്കിൾ റാലിയും നടത്തി
1548541
Wednesday, May 7, 2025 2:05 AM IST
ഇരിട്ടി: ചീങ്ങാക്കുണ്ടം ലഹരിവിരുദ്ധ സമിതി 18ന് സംഘടിപ്പിക്കുന്ന "ചീങ്ങാക്കുണ്ടം മഹോത്സവത്തിന്റെ' ഭാഗമായി വയോജനങ്ങളെ ആദരിക്കുകയും ലഹരിക്കെതിരെ കുട്ടികളുടെ സൈക്കിൾ റാലിയും നടത്തി.
ലഹരിക്കെതിരെയുള്ള കൂട്ടായ്മ പ്രദേശത്തെ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണവും ബോധവത്കരണവും നടത്തിവരികയാണ്. സൈക്കിൾ റാലിയും ആദരവും പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ. പ്രദോഷ്കുമാർ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സമിതി സെക്രട്ടറി ജോമോൻ സെബാസ്റ്റ്യൻ, ഷാജി ഒതയോത്ത് എന്നിവർ പ്രസംഗിച്ചു.