ഉത്തരമേഖലാ കൈകൊട്ടിക്കളി മത്സരം: റെഡ് സ്റ്റാർ ചെറുവത്തൂർ ജേതാക്കൾ
1548533
Wednesday, May 7, 2025 2:05 AM IST
പെരുമ്പടവ്: തലവിൽ ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ തലവിൽ ഇഎംഎസ് ഗ്രാണ്ടിൽ നടന്ന ഉത്തര മേഖലാ കൈകൊട്ടിക്കളി മൽസരത്തിൽ റെഡ് സ്റ്റാർ ചെറുവത്തൂരിന് ഒന്നാം സ്ഥാനം.
ശ്രീ പാർവതി തൃക്കരിപ്പൂർ രണ്ടാം സ്ഥാനം നേടി, താൽദർപ്പണ കുണിയൻ, കാശിനാഥ സ്കൂൾ ഓഫ് ആർട്സ് എന്നിവ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ബ്ലോക്ക് പഞ്ചയത്ത് വൈസ് പ്രസിഡന്റ് പി. പ്രേമലത സമ്മാനദാനം നടത്തി. പഞ്ചായത്ത് അംഗം എം. പി. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. എം.പി.ഗോപി, വി.ഉണ്ണികൃഷ്ണൻ , അനില അഭിരാജ്, വി.കെ.അനിൽ , ടി.വി. വിനീത് എന്നിവർ പ്രസംഗിച്ചു