ലഹരി മാഫിയകൾക്കെതിരേ ഒറ്റക്കെട്ടായി പോരാടണം: കെ.കെ. ശൈലജ
1548538
Wednesday, May 7, 2025 2:05 AM IST
കണ്ണൂർ: ജീവിതമാണ് ലഹരി, അതിനെ രാസവസ്തുക്കൾ കൊണ്ട് തകിടം മറിക്കരുതെന്ന് കെ.കെ. ശൈലജ എംഎൽഎ. കായിക വകുപ്പ് സംഘടിപ്പിക്കുന്ന ‘കിക്ക് ഡ്രഗ്സ് സേ യെസ്ടു സ്പോർട്സ്' ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാ യിരുന്നു അവർ.
കേരളത്തെ കാർന്നുതിന്നുന്ന ലഹരി മാഫിയകൾക്കെതിരേ ഒറ്റക്കെട്ടായി പോരാടണം. നമ്മുടെ കേരളം സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ മുന്നിട്ടുനില്ക്കുന്ന സംസ്ഥാനമാണ്. എന്നാൽ, ഈ മുന്നേറ്റത്തെ പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ലഹരിയുടെ രൂപത്തിൽ നമ്മുടെ യുവതലമുറയെ ലക്ഷ്യം വയ്ക്കുന്നവെന്നും. ഇത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും എംഎൽഎ പറഞ്ഞു.
കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ, വി. ശിവദാസൻ എംപി, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ദേശീയ ബോക്സിംഗ് താരവും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ കെ.സി. ലേഖ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.