ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1548769
Thursday, May 8, 2025 12:44 AM IST
കണ്ണൂർ: ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. സ്കൈ പാലസ് ഹോട്ടലിലെ ജീവനക്കാരനായ ആലപ്പുഴ മാരാരിക്കുളത്തെ മധുവിന്റെ മകൻ പി.എം. മനുവാണ് (31) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് മനു ജോലിക്കിടെ കുഴഞ്ഞുവീണത്. ഉടൻ, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.