നവപുരം ദ്രാവിഡ ഭാഷാ സാഹിത്യ പുരസ്കാരം ഡോ. വൈ.വി. കണ്ണന് സമ്മാനിച്ചു
1548536
Wednesday, May 7, 2025 2:05 AM IST
ചെറുപുഴ: ദ്രാവിഡ ഭാഷകളിലെ ശ്രദ്ധേയരായ എഴുത്തുകാരുടെ സമഗ്രമായ സാഹിത്യ സംഭാവനകൾക്ക് നവപുരം മതാതീത ദേവാലയം ഏർപ്പെടുത്തിയ ദ്രാവിഡ ഭാഷാ സാഹിത്യ പുരസ്കാരം ഡോ. വൈ.വി. കണ്ണന് സമ്മാനിച്ചു.
മതാതീതദേവാലയ സ്ഥാപകൻ പ്രാപ്പൊയിൽ നാരായണനാണ് പുരസ്കാര സമർപ്പണം നടത്തി. കേരളത്തിലെ ശ്രദ്ധേയനായ തെയ്യം ഗവേഷകനും ഗ്രന്ഥകാരനുമാണ് ഡോ. വൈ.വി. കണ്ണൻ. ഒൻപതു നാളുകളിലായി നടന്നുവരുന്ന നവപുരം മതാതീത ദേവാലയ മഹോത്സവത്തിന്റെ ഭാഗമായി ചെറുശേരി കലാ മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് അജിത് കൂവോട് അധ്യക്ഷത വഹിച്ചു. കൃഷ്ണൻ നടുവലത്ത്, സാബു മാളിയേക്കൽ, രാധാകൃഷ്ണൻ കാനായി, വി.കെ.റീന, ഇ.ആർ. ശോഭന, ആർച്ച ആഷ, ഷിനോജ് കെ. ആചാരി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ എഴുത്തുകാരായ ഇ.ആർ. ശോഭന, ഷിനോജ് കെ. ആചാരി, ആർച്ച ആഷ, ടി. നിഷാകുമാരി എന്നിവരെ ആദരിച്ചു.