ആറളം ഫാമിലെ കാർഷിക നഴ്സറിയിൽ തൊഴിലാളികൾക്ക് പരിശീലനം ആരംഭിച്ചു
1548260
Tuesday, May 6, 2025 2:28 AM IST
ഇരിട്ടി: ആറളം ഫാമിൽ കാർഷിക നഴ്സറിയിൽ നിന്ന് ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനായി തൊഴിലാളികൾക്ക് പരിശീലന പരിപാടി ആരംഭിച്ചു. ഫാം ഓഫീസിൽ നടന്ന ചടങ്ങിൽ ആറളം പഞ്ചയത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ് കുമാർ, ഫാം സൂപ്രണ്ട് എം.എസ്. പ്രണവ്, മാലൂർ എക്കോ ഫാമിലെ ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ആറളം ഫാമിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് ആർഎആർഎസ് പട്ടാമ്പിയിലെ സ്കിൽ അസിസ്റ്റന്റ് ബിജുവിന്റെ നേതൃത്വത്തിൽ മാലൂർ ഇക്കോ ഫാമിന്റെ സഹായത്തോടു കൂടി പദ്ധതി നടക്കുന്നത്. ഫാമിലെ 25 തൊഴിലാളികൾക്കാണ് പരിശീലനം നടത്തുന്നത്. ആറളം ഫാം വൈവിധ്യ വത്കരണത്തിന്റെ ഭാഗമായി നിർമിച്ച എക്സോട്ടിക്ക് ഫ്രൂട്സ് പ്ലാന്റുകളുടെ മാതൃവൃക്ഷത്തോട്ടത്തിൽ നിന്ന് തൈകൾ ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.