ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് സ്വീകരണം
1548540
Wednesday, May 7, 2025 2:05 AM IST
പയ്യന്നൂർ: 'ചെറുക്കാൻ ഒന്നിച്ചു നിൽക്കാം കളിക്കാം കരുത്തുനേടാം' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി. കളിക്കളങ്ങൾ സജീവമാക്കുക എന്ന മുദ്രാവാക്യവുമായി മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്കാണ് പയ്യന്നൂരിൽ സ്വീകരണം നൽകിയത്.
മാത്തിൽ മുതൽ പയ്യന്നൂർ പെരുമ്പ വരെ മാരത്തോണും പെരുമ്പ മുതൽ ഷേണായി സ്ക്വയർ വരെ വാക്കത്തോണുമാണ് സംഘടിപ്പിച്ചത്. മാരത്തോൺ ടി.ഐ. മധുസൂദനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പെരുമ്പയിൽ നിന്നാരംഭിച്ച വാക്കത്തോൺ മന്ത്രി വി. അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഷേണായി സ്ക്വയറിൽ നടന്ന സ്വീകരണ ചടങ്ങിൽ മാരത്തോണിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിച്ചു. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, വി.കെ. സനോജ്, പനക്കിൽ ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സ്പോർട്സ് താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പഴയങ്ങാടിയിൽ
സ്വീകരണം
പഴയങ്ങാടി: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് പഴയങ്ങാടിയിൽ സ്വീകരണം നൽകി.പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പ്രസംഗിച്ചു. പഴയങ്ങാടി റെയിൽവേ ഗ്രൗണ്ടിൽ മന്ത്രി സ്പോർട്സ് കിറ്റ് വിതരണവും നടത്തി.