കുടുംബസംഗമവും ലഹരിവിരുദ്ധ റാലിയും നടത്തി
1548534
Wednesday, May 7, 2025 2:05 AM IST
ആലക്കോട്: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് കരുവഞ്ചാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വാശ്രയ സംഘങ്ങളുടെ കുടുംബസംഗമവും ഏരിയ വാർഷികവും ലഹരിവിരുദ്ധ സന്ദേശറാലിയും നടത്തി. കരുവഞ്ചാലിൽ നടന്ന റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
തുടർന്ന് നടന്ന സമ്മേളനം നബാർഡ് കണ്ണൂർ സിഡിഎം ജിഷിമോൻ ഉദ്ഘാടനം ചെയ്തു. ശ്രേയസ് യൂണിറ്റ് ഡയറക്ടർ എം. വർഗീസ് കടയ്ക്കേത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജോൺ കയത്തിങ്കൽ, സാജൻ വർഗീസ്, ഫാ.ജോസഫ് ഈനാച്ചേരിൽ, പി.കെ.ബാലകൃഷ്ണൻ, സൈനുദീൻ ബാഫഖി, റിന്റോ മാത്യു , ശ്യാമള മോഹനൻ, സിജി റോയ് എന്നിവർ പ്രസംഗിച്ചു.