അങ്കണവാടികൾക്ക് കിടക്ക വിതരണം ചെയ്തു
1548535
Wednesday, May 7, 2025 2:05 AM IST
നടുവിൽ: നടുവിൽ പഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കുള്ള കിടക്കകളുടെ വിതരണോദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി നടുവിൽ പഞ്ചായത്തിലെ 38 അങ്കണവാടികൾക്ക് 88 കിടക്കകളാണ് വിതരണം ചെയ്യുന്നത്.
സർക്കാർ അംഗീകൃത ഏജൻസിയായ കയർഫെഡ് പ്രത്യേകം തയാറാക്കി നൽകിയതാണ് കിടക്ക. സി.എച്ച്. സീനത്ത്, ജോഷി കണ്ടത്തിൽ, വി.പി. ഷാജി പാണക്കുഴി, വി.പി. മുഹമ്മദ് കുഞ്ഞി, രേഖ രഞ്ജിത്ത്, ലിസി ജോസഫ്, പി.പി. റെജിമോൻ, ഷിബു മാത്യു, സിഡിപിഒ ലക്ഷ്മിക്കുട്ടി, സൂപ്പർവൈസർ സി. എം. ഷൈന തുടങ്ങിയവർ പങ്കെടുത്തു.