റോഡ് ഉദ്ഘാടനം ചെയ്തു
1548263
Tuesday, May 6, 2025 2:28 AM IST
ഉളിയിൽ: ഇരിട്ടി നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നിർമിച്ച കല്ലേരിക്കൽ വി.പി. റോഡ് നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ യു.കെ. ഫാത്തിമ അധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർ പി. ഫൈസൽ, എം.വി. ആബിദ്, യു.കെ. യൂസഫ്, എം.കെ. യൂനസ്, എം. സത്താർ എന്നിവർ പ്രസംഗിച്ചു.