ഭർതൃഗൃഹത്തിലെ കിണറ്റിൽ യുവതി മരിച്ചനിലയിൽ
1377643
Monday, December 11, 2023 10:53 PM IST
തലശേരി: ചൊക്ലി പുല്ലൂക്കരയിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കാരപൊയിലിലെ പുത്തലത്ത് വീട്ടിൽ റയീസിന്റെ ഭാര്യ പെട്ടിപ്പാലം ആശാരിപുളിക്കൽ വീട്ടിൽ ഷഫ്ന (26) യെയാണ് ഇന്നലെ രാവിലെ ഒമ്പതോടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഭർത്താവിനോടും കുടുംബാംഗങ്ങളോടുമൊപ്പം പെരിങ്ങത്തൂരിൽ എക്സിബിഷൻ കണ്ടു മടങ്ങിയെത്തിയ ഷഫ്നയെ രാവിലെ ഏഴോടെ കാണാതാകുകയായിരുന്നു.
വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഗ്നിശമനസേന എത്തിയാണു മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു കബറടക്കും.
മൃതദേഹത്തിന്റെ കഴുത്തിൽ മുറിവേറ്റ പാടുള്ളതായി ദൃക്സാക്ഷികൾ പറഞ്ഞു. അഞ്ചുവർഷം മുമ്പാണ് റയീസും ഷഫ്നയും വിവാഹിതരായത്. നാലു വയസുകാരി സബാ മറിയ മകളാണ്. ഗൾഫിൽ ജോലി ചെയ്തുവരുന്ന റയീസ് ഇപ്പോൾ നാട്ടിലുണ്ട്. അബൂബക്കർ-ഫാത്തിമ ദമ്പതികളുടെ മകളാണ് ഷഫ്ന. സഹോദരങ്ങൾ: ഷാഫില, ഷാബില, ഷഫിൻ.