അ​ച്ഛ​നും അ​മ്മ​യും ന​ഷ്ട​പ്പെ​ട്ട ആ​ദി​വാ​സി യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ത്തി സി​പി​എം
Wednesday, May 1, 2024 8:23 AM IST
പു​ൽ​പ്പ​ള്ളി: അ​ച്ഛ​നും അ​മ്മ​യും ന​ഷ്ട​പ്പെ​ട്ട ആ​ദി​വാ​സി യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ത്തി സി​പി​എം മാ​തൃ​ക കാ​ട്ടി. പാ​ക്കം പ​ണി​യ കോ​ള​നി​യി​ലെ അ​ർ​ച്ച​ന​യു​ടെ വി​വാ​ഹ​മാ​ണ് നാ​ട്ടി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ഒ​രു​ത്സ​വ​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്. ചെ​റു​കാ​ട്ടൂ​ർ കു​ടും​മാ​ടി പൊ​യി​ൽ കോ​ള​നി​യി​ലെ അ​നീ​ഷാ​യി​രു​ന്നു വ​ര​ൻ. സി​പി​എം പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​വ​രു​ടെ വി​വാ​ഹം നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി. കോ​ള​നി​യി​ലൊ​രു​ക്കി​യ വി​വാ​ഹ വേ​ദി​യി​ലേ​ക്ക് ചെ​ണ്ട മേ​ള​ത്തി​ന്‍റെ അ​ട​ന്പ​ടി​യോ​ടെ​യാ​ണ് വ​ധൂ​വ​ര​ൻ​മാ​രെ ആ​ന​യി​ച്ച​ത്.

ഗോ​ത്ര​താ​ള​മേ​ള​ങ്ങ​ൾ​ക്കൊ​പ്പം കോ​ള​നി​വാ​സി​ക​ൾ നൃ​ത്ത​മാ​ടി. ഗോ​ത്ര ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് ര​ക്ത​ഹാ​രം ചാ​ർ​ത്തി. ചെ​റു​പ്പ​ത്തി​ലെ അ​ച്ഛ​നും അ​മ്മ​യും ന​ഷ്ട​മാ​യ അ​ർ​ച്ച​ന അ​മ്മ​യു​ടെ സ​ഹോ​ദ​രി ക​ല​മ​യ്ക്കൊ​പ്പം പാ​ക്കം പ​ണി​യ കോ​ള​നി​യി​ലാ​ണ് താ​മ​സം. അ​ർ​ച്ച​ന മൂ​ന്നി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് അ​മ്മ മീ​നാ​ക്ഷി മ​രി​ച്ച​ത്. അ​ച്ഛ​ൻ അ​തി​നും​മു​ന്പേ ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് ക​മ​ല​യാ​യി​രു​ന്നു ആ​ശ്ര​യം.

ര​ണ്ടു വ​ർ​ഷം മു​ന്പ് അ​നീ​ഷു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ന​ട​ത്താ​നാ​യി​ല്ല. മു​ന്നി​ൽ മ​റ്റു​വ​ഴി​ക​ളൊ​ന്നു​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് സ​ഹാ​യ​ത്തി​നാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​രെ സ​മീ​പി​ച്ച​ത്. പി​ന്നീ​ടെ​ല്ലാം വേ​ഗ​ത്തി​ലാ​യി. സി​പി​എം പാ​ക്കം ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി. കു​ടും​ബ​ത്തി​നാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി. പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ പാ​ക്കം ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 500ഓ​ളം പേ​ർ​ക്ക് വി​ഭ​വ​സ​മൃ​ദ​മാ​യ സ​ദ്യ​യൊ​രു​ക്കി​യി​രു​ന്നു.

അ​ർ​ച്ച​ന​യു​ടെ വി​വാ​ഹം പാ​ർ​ട്ടി​ക്കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും കൂ​ട്ടാ​യ്മ​യോ​ടെ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ക​മ​ല. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു, വി.​വി. ബേ​ബി, പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, എ.​വി. ജ​യ​ൻ, ബൈ​ജു ന​ന്പി​ക്കൊ​ല്ലി, പി.​ജെ. പൗ​ലോ​സ്, പി.​എ. മു​ഹ​മ്മ​ദ്, അ​ജി​ത് കെ. ​ഗോ​പാ​ൽ, സി.​പി. വി​ൻ​സ​ന്‍റ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ രാ​വി​ലെ മു​ത​ൽ ത​ന്നെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ കോ​ള​നി​യി​ലെ​ത്തി​യി​രു​ന്നു.