ഡിവൈഎഫ്ഐ കരിയർ ഗൈഡൻസ് ക്ലാസ് തുടങ്ങി
1423776
Monday, May 20, 2024 5:56 AM IST
കൽപ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിന് തുടക്കമായി. ’നാവിഗേറ്റ് യുവർ ഫ്യൂച്ചർ’എന്ന മുദ്രാവാക്യമുയർത്തി കരിയർ മാപ്പ് എന്ന പേരിലാണ് പരിപാടി.
കരിയർ ഗൈഡൻസ് സെൽ ജില്ലാ കണ്‍വീനർ കെ.ബി. സിമിൽ കൽപ്പറ്റ മണ്ഡലംതല ക്ലാസെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ്, സി. ഷംസുദ്ദീൻ, ജോബിസണ്‍ ജയിംസ്, ജാനിഷ, ഷെജിൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
മാനന്തവാടി മണ്ഡലംതല ക്ലാസ് 22ന് മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിലും ബത്തേരി മണ്ഡലംതല ക്ലാസ് 25ന് ബത്തേരി കോ ഓപ്പറേറ്റീവ് കോളേജിലും നടത്തും.