രാഹുല്‍ഗാന്ധി മാത്രമാണ് ഭാവി ഭാരതത്തിന്റെ പ്രതീക്ഷ : രമേശ് ചെന്നിത്തല
1424096
Tuesday, May 21, 2024 11:39 PM IST
കൊല്ലം : മഹാത്മജിയുടെയും ജവഹര്‍ലാല്‍ ജി യുടെയും പാത പിന്തുടരുന്ന രാഹുല്‍ ഗാന്ധി മാത്രമാണ് ഭാവി ഭാരതത്തിന്റെ പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
കെപിസിസിഗാന്ധി ദര്ശന് സമിതിയുടെ ഒമ്പതാമത് ഗാന്ധിയന്‍ പുരസ്കാരത്തിന് അര്‍ഹനായ മുന്‍ കെപിസിസി പ്രസിഡന്റ്് സി.വി.പദ്മരാജന് അവാര്‍ഡ് നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം ഡിസിസിഹാളില് സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ ഗാന്ധിദര്‍ശന്‍ സമിതി പ്രസിഡന്റ് വി.സികബീര് അധ്യക്ഷം വഹിച്ചു .
കാല് നടയായി ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും നടത്തി ഭാരതമൊട്ടാകെയുള്ള ജനങ്ങളുമായി സംവദിച്ച് വിശ്രമരഹിതമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രാഹുല്‍ ഗാന്ധിയാണ് സ്നേഹത്തിന്റെ ശബ്ദം ജനങ്ങളില്‍ ഉണര്‍ത്തിയത്.
രാജ്യത്തെ ജനങ്ങളെ ഒരുമിച്ചു കൊണ്ടുപോകാന്‍ രാഹുല്‍ ഗാന്ധിക്കു മാത്രമെ കഴിയുകയുള്ളുവെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
92-ാം വയസിലും കര്മോത്സു കനായി അച്ചടക്കത്തോടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സി.വി.പത്മരാജന് കോണ്‍ഗ്രസുകാര്‍ക്ക് ഒരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു .
സംസ്ഥാന വൈസ് പ്രസിഡന്റ് കമ്പറ നാരായണന്, പി.സി വിഷ്ണുനാഥ് എംഎല്‍എ, പി.രാജേന്ദ്രപ്രസാദ്, കെ.സി.രാജന്, ബിന്ദുകൃഷ്ണ, എ.എ.അസീസ്, കെ.എ.ചന്ദ്രന് , പരശുവയ്ക്കല്‍ രാധാകൃഷ്ണന് ,എം.വി.ഹെൻട്രി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുതിര്‍ന്ന നേതാക്കളെ ആദരിക്കുകയും എസ്എസ് എല്‍ സി ക്കും പ്ലസ്ടുവിനും ഉന്നത വിജയം നേടിയവര്‍ക്ക് പുരസ്ക്കാരം നല്‍കുകയും ചെയ്തു.