ഓപ്പറേഷൻ ആഗ്: വയനാട്ടിൽ 226 പേർക്കെതിരേ നടപടി
1423780
Monday, May 20, 2024 5:56 AM IST
കൽപ്പറ്റ: ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരേ പോലീസ് നടത്തുന്ന സ്പെഷൽ ഡ്രൈവിൽ വയനാട്ടിൽ ഇതുവരെ 226 പേർക്കെതിരേ നടപടി സ്വീകരിച്ചു.
ഇന്നലെ മാത്രം വാറന്റ് കേസ് പ്രതികളായ 15 പേർക്കെതിരേ നടപടിയുണ്ടായി. 61 പേരെ കരുതൽ തടങ്കലിൽ വച്ചു. സ്പെഷൽ ്രെഡെവ് തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.