200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
1423295
Saturday, May 18, 2024 6:03 AM IST
മാനന്തവാടി: 200 ഗ്രാം കഞ്ചാവുമായി യുവാവ് ബാവലി ചേകാടിയിൽ പിടിയിലായി. കോഴിക്കോട് മാങ്കാവ് പാലോത്തുപറന്പ് മുഹമ്മദ് റാഫിയെയാണ്(32)എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ പി.ആർ. ജിനോഷ്, ഇ.സി. ദിനേശൻ,
സിഇഒമാരായ അരുണ്‍, കൃഷ്ണൻ, ജ്യോതിസ് മാത്യു, എം. രാജേഷ്, മാനുവൽ ജിൻസണ്, ഡ്രൈവർ ഷിംജിത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം ചേകാടിയിൽ പരിശോധനയിലാണ് യുവാവിന്റെ കൈവശം കഞ്ചാവ് കണ്ടെത്തിയത്.