ഹരിതം മധുരം ഫല വൃക്ഷം പദ്ധതിക്ക് ജയശ്രീയിൽ തുടക്കമായി
1423291
Saturday, May 18, 2024 6:02 AM IST
പുൽപ്പള്ളി: ഫലവൃക്ഷ സമൃദ്ധിയിലേക്ക് പുൽപ്പള്ളി ജയശ്രീ സ്കൂൾ കാന്പസിനെ ഉയർത്തുന്നതിന്റെ ഭാഗമായി ഹരിതം മധുരം ഫലവൃക്ഷം പദ്ധതിക്ക് പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്ലാവിൻ തൈ നട്ട് ഫലവൃക്ഷ തൈ നടീൽ കാന്പയിൻ ഉദ്ഘാടനം ചെയ്തു.
ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയരാജ്, സ്കൂൾ മാനേജർ കെ.ആർ. ജയറാം, ഐടിഇ പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ, ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.എസ്. ഷിബു,
ബിഎഡ് കോളജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം, സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ പി. ലവൻ, ടി.ടി. ഗിരീഷ്, പി.ഡി. ഉജ്ജയ്, കുക്കു ജോയി, എ. അനസ്, സീജ ഷിജു, ജിഷ്ണു, വിസ്മയ തുടങ്ങിയവർ നേതൃത്വം കൊടുത്തു.