പൂർവ വിദ്യാർഥി സംഗമം നടത്തി
1423438
Sunday, May 19, 2024 5:46 AM IST
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഓർമ്മകൾ പെയ്യുന്പോൾ എന്ന പേരിൽ പൂർവ വിദ്യാർഥി അധ്യാപക സംഗമം നടത്തി.
2005 മുതൽ 2023 വരെയുള്ള ബിഎഡ് ബാച്ചുകളിലെ വിദ്യാർഥികളാണ് ഒത്തുചേർന്നത്. സൗഹൃദ സമ്മേളനം, അനുഭവം പങ്കുവെക്കൽ, ഫലവൃക്ഷതൈ നടീൽ വിവിധ കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടന്നു.
പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സി.കെ. രാഘവൻ മെമ്മോറിയൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ജയറാം അധ്യക്ഷത വച്ചു.
സികെ ആർഎം ഐടിഇ പ്രിൻസിപ്പൽ ഷൈൻ പി. ദേവസ്യ, ബിഎഡ് കോളജ് വൈസ് പ്രിൻസിപ്പൽ ഷീന ജയറാം, ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയരാജ്, കുക്കു ജോയ്, അന്പിളി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.