കർഷകന്റെ മരണം: ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി
1423290
Saturday, May 18, 2024 6:02 AM IST
പുൽപ്പള്ളി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കന്പിയിൽ തട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച നടവയലിലെ കർഷകൻ ബെന്നിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭൂദാനം ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി. കർഷക കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഇ.പി. ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്തു.
വനം വകുപ്പിന്റെ അനാസ്ഥയാണ് ബെന്നിയുടെ മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. വനാതിർത്തികളിലെ തകർന്ന കിടങ്ങും മതിലും ഉടൻ നന്നാക്കണമെന്ന് ആവശ്യപ്പെട്ടു. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
പി.എം. ജോർജ്, പി.കെ. രാജീവ്, എ.സി. തോമസ്, അജി വർക്കി, ജോയി മണ്ണാർതോട്ടം, ലിജോ ജോസ് എന്നിവർ പ്രസംഗിച്ചു.