നീലഗിരിയിൽ കനത്ത മഴ: വ്യാപക നാശം
1424007
Tuesday, May 21, 2024 7:37 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ കനത്ത മഴ വ്യാപക നാശനഷ്ടം. ഊട്ടി-ഗൂഡല്ലൂർ ദേശീയ പാതയിലെ നടുവട്ടത്തിൽ മരം വീണ് ഒരു മണിക്കൂർ വാഹന ഗതാഗതം തടസപ്പെട്ടു.
വിവരമറിഞ്ഞ് പൊതുമരാമത്ത് വകു്പ് ജീവനക്കാർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് മരം മുറിച്ചു മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ദേവാല കൈതകൊല്ലിയിൽ റോഡ് സംരക്ഷണഭിത്തി തകർന്നു. പാണ്ഡ്യാർ പുഴയിൽ നീരൊഴുക്ക് വർധിച്ചു. കോത്തഗിരി ഗവ. സ്കൂൾ ചുറ്റുമതിൽ തകർന്നു. ഒരാഴ്ച മുന്പ് 75 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച മതിലാണ് തകർന്നത്.