നബാർഡ് നീരുറവ സംരക്ഷണ പദ്ധതി: പ്രത്യേക ഗ്രാമസഭ നടത്തി
1423432
Sunday, May 19, 2024 5:46 AM IST
മാനന്തവാടി: നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എടവക പഞ്ചായത്തിലെ പുലിക്കാട് നീർത്തട പ്രദേശത്ത് അടുത്ത മൂന്ന് വർഷം നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന നീരുറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രത്യക ഗ്രാമസഭ നടത്തി. നബാർഡ് നീരുറവ സംരക്ഷണ പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനും നീർത്തട വികസന സമിതിക്ക് രൂപം നൽകുന്നതിനുമായിട്ടാണ് പ്രത്യക ഗ്രാമസഭ നടത്തിയത്.
പുലിക്കാട് പാൽ സൊസൈറ്റി ഹാളിൽ നടന്ന ഗ്രാമസഭ എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമമ്മദ്കുട്ടി ബ്രാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെന്പർ ഷിൽസണ് മാത്യു അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ മുഖ്യ പ്രഭാക്ഷണം നടത്തി.
പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരണം നടത്തി. ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷൈമ ടി. ബെന്നി, എയുപി സ്കൂൾ ഹെഡ് മാസ്റ്റർ ഷോജി ജോസഫ്, സേക്രഡ് ഹാർട്ട് ഹൈസ്കൂൾ അധ്യാപകൻ പ്രിൻസ് ഏബ്രഹാം, എടവക ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്നതിന് വർക്കി കിഴക്കേപറന്പിൽ, സിനോജ് പിലാപ്പള്ളിൽ എന്നിവർ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ആയിട്ടുള്ള 15 അംഗ നീർത്തട വികസന സമിതിക്ക് രൂപം നൽകി. ഗ്രാമസഭയിൽ എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ് സ്കോളർഷിപ് എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.
കൂടാതെ വിദ്യഭ്യാസ മേഖലയിൽ എക്കാലവും മാതൃകാപരമായി നിലകൊള്ളുന്ന ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, എയുപി സ്കൂൾ ദ്വാരക എന്നീ സ്കൂളുകൾക്ക് ഉപഹാരങ്ങൾ നൽകി.