ഹാജിമാർക്കു യാത്രയയപ്പ് നൽകി
1423779
Monday, May 20, 2024 5:56 AM IST
കൽപ്പറ്റ: ഹജ്ജ് കർമത്തിന് പോകുന്നവർക്ക് സമസ്ത കാര്യാലയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ യാത്രയപ്പ് നൽകി. സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദുകോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഹാജിമാർ തങ്ങളിൽ അർപ്പിതമായ കടമകൾ നിറവേറ്റണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പി. സുബൈർ ഹാജി അധ്യക്ഷത വഹിച്ചു. സി.കെ. ഷംസുദ്ദീൻ റഹ്മാനി, വി.കെ. അബ്ദുറഹ്മാൻ ദാരിമി, സി. മൊയ്തീൻകുട്ടി, അയ്യൂബ് മാസ്റ്റർ മുട്ടിൽ,
അലി കെ. വയനാട്, മുജീബ് ഫൈസി കന്പളക്കാട്, എ.കെ. സുലൈമാൻ മൗലവി, കെ.സി. മുനീർ, ജാഫർ ഹൈതമി, നൗഷീർ വാഫി, റിയാസ് പാപ്ലശേരി, ഈ വർഷം ഹജ്ജിന് പോകുന്ന എസ്വൈഎസ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. മുഹമ്മദുകുട്ടി ഹസനി എന്നിവർ പ്രസംഗിച്ചു. കെ.എ. നാസർ മൗലവി സ്വാഗതവും അബ്ബാസ് മൗലവി നന്ദിയും പറഞ്ഞു.