മുള്ളൻകൊല്ലിയിൽ മഴക്കാലപൂർവ ശുചീകരണം നടത്തി
1423774
Monday, May 20, 2024 5:56 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ടൗണ്‍ ശുചീകരണം പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഷിനു കച്ചിറയിൽ, ഷൈജു പഞ്ഞിത്തോപ്പിൽ, ജോസ് നെല്ലേടം, പി.കെ. ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
പഞ്ചായത്തിലെ 18 വാർഡുകളിലും കുടുംബശ്രീ, ഹരിതകർമസേന, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ടാക്സി ഡ്രൈവർമാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. വരും ദിവസങ്ങളിൽ വീടുകളിലുൾപ്പെടെ ശുചീകരണം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.