‘എന്നിടം’ കാന്പയിന് തുടക്കമായി
1423436
Sunday, May 19, 2024 5:46 AM IST
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ എഡിഎസ് സംവിധാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ’എന്നിടംന്ധ കാന്പയിന് ജില്ലയിൽ തുടക്കമായി. ഡെപ്യൂട്ടി കളക്ടർ കെ. അനിത ഉദ്ഘാടനം ചെയ്തു.
വാർഡ് തലത്തിൽ മാസാന്ത്യങ്ങളിൽ അയൽക്കൂട്ട അംഗങ്ങൾ ഒത്തുകൂടി കലാ പരിപാടികൾ, ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കും. എഡിഎസുകളെ ക്രിയാത്മകമാക്കി അയൽക്കൂട്ട പ്രവർത്തനം കൂടുതൽ മുന്നോട്ട് കൊണ്ട് വരികയാണ് എന്നിടം കാന്പയിൻ ലക്ഷ്യം വെക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായ പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സണ് എ.വി. ദീപ, അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ കെ.എം. സെലീന, വി.കെ. റജീന, സിഡിഎസ് എക്സിക്യൂട്ടീവ് അംഗം ആർ. സുജാത, എഡിഎസ് പ്രസിഡന്റ് വി.ആർ. രാധ എന്നിവർ പ്രസംഗിച്ചു.